ബയോഗ്യാസ് ടെക്‌നോളജി

ബയോഗ്യാസ് ടെക്‌നോളജി

Rs. 5900 Rs. 9900

18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് അഴുക്കുചാലുകളില്‍ നിന്നും ശേഖരിച്ച വാതകത്തില്‍ കത്തുന്ന വാതകത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.  (ചിത്രം - 5) ഇതിനു ശേഷം ജൈവാവശിഷ്ടങ്ങളില്‍ നിന്നും കത്തുന്ന വാതകം ഉത്പാദിപ്പിക്കാനുളള പരീക്ഷണങ്ങളും ഗവേഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുകയുണ്ടായി.  ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വാതകം പാരമ്പര്യമായി ലഭിക്കുന്ന ഇന്ധനങ്ങള്‍ക്ക് ബദലായി ഉപയോഗിക്കാമെന്നും മനസിലാക്കി.  ജൈവാവശിഷ്ടങ്ങളില്‍ നിന്നും ലഭിക്കുന്നതിനാലാണ് ഈ വാതകത്തിനെ ജൈവവാതകം അഥവാ ബയോഗ്യാസ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 
ലോകത്തിന്റെ നാനാഭാഗങ്ങളിലും നടന്ന ഗവേഷണങ്ങളിലൂടെ വിവിധ തരത്തില്‍ ബയോഗ്യാസ് ഉത്പാദനത്തിനുളള സാദ്ധ്യതകള്‍ വികസിപ്പിച്ചെടുത്തു.  പാരമ്പര്യമായി ലഭിച്ചുകൊണ്ടിരുന്ന ഇന്ധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടു തുടങ്ങിയപ്പോള്‍ ലോകവ്യാപകമായി ബയോഗ്യാസ് പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഗവേഷണങ്ങള്‍ നടക്കുകയുണ്ടായി.
 



Related Courses